ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്കൂൾ 38-ാം വാർഷികാഘോഷം ‘മെഹ്ഫിലെ മനാർ 2k25’ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.
ഈരാറ്റുപേട്ട : അന്തരിച്ച സിപിഐഎം മുൻ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ എം അലിയാറിന്റെ അനുസ്മരണം നടത്തി. ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ വിവിധ കക്ഷി നേതാക്കന്മാരും ട്രേഡ് യൂണിയൻ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐഎം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ കമിറ്റി അംഗങ്ങളായ വി പി അബ്ദുൾ സലാം, കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ വി Read More…
ഈരാറ്റുപേട്ട: ഷാജി മഞ്ജരി എഴുതിയ ക്രൈം നോവലായ ഡാർക്ക് വെബ് മർഡർ ഓഫ് എ ടീച്ചർ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരാറ്റുപേട്ടയിൽ വച്ചുനടന്നു. ഇന്നലെ രാവിലെ 11 മണിക്ക് പാലാ സെൻ്റ് തോമസ് കോളേജ് ടി.ടി.ഐ പ്രിൻസിപ്പൽ സണ്ണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ,വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഷാജു ജോസ് പുസ്തകം പ്രകാശനം ചെയ്തു. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല Read More…