നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ നെല്ലാമറ്റം ട്രാൻസ്‌ഫോർമർ യാഥാർദ്യമായി. നെല്ലാമറ്റം പ്രദേശത്തുള്ള 25 ഓളം വീടുകൾക്ക് പ്രയോജനം ലഭിക്കും.അരീക്കര ടൌൺ ട്രാൻസ്‌ഫോർമർ ൽ നിന്നായിരുന്നു നാളിതുവരെ ഉഴവൂർ പഞ്ചായത്ത് നാലാം വാർഡിലുള്ള നെല്ലാമറ്റം ട്രാൻസ്‌ഫോർമറിൽ കറന്റ് ലഭിച്ചിരുന്നതിനാൽ വേനൽ കാലത്ത് രൂക്ഷമായ വോൾടേജ് ക്ഷാമം പ്രദേശവാസികൾ നേരിട്ടിരുന്നു.
വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നിർദേശപ്രകാരം പ്രദേശവാസികൾ കൂട്ട ഹർജി തയ്യാറാക്കുകയും മെമ്പർ ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി, കെ എസ് ഇ ബി കുറവിലങ്ങാട് ഓഫീസ്, ബഹു മോൻസ് ജോസഫ് എം എൽ എ, ബഹു വൈദ്യുതി വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തു. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ ഡിപ്പാർട്മെന്റ് ട്രാൻസ്‌ഫോർമർഅനുവദിക്കുകയായിരുന്നു.
പ്രദേശത്തെ രൂക്ഷമായ വോൾടേജ് ക്ഷാമം പത്രങ്ങളിലെല്ലാം വാർത്തയായിരുന്നു. നാളുകളുടെ കാത്തിരിപ്പിനാണ് വിരാമം ആകുന്നത്. 10ലക്ഷം രൂപയോളം ആണ് ചിലവ്. വിഷയത്തിൽ ഇടപെട്ട ബഹു മന്ത്രി,ബഹു എം എൽ എ,ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി എന്നിവർക്കും, കാര്യക്ഷമമായി പദ്ധതി നടപ്പിൽ ആക്കിയ കെ എസ് ഇ ബി ജീവനക്കാർക്കും അഭിനന്ദനങ്ങൾ നേരുന്നതായി വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.