കോട്ടയം : യുഡിഎഫിനെ പരാജയപ്പെടുത്തണമെന്നുള്ള ഇടതുപക്ഷ ആഹ്വാനം രാജ്യത്ത് ബിജെപി അധികാരത്തിൽ വരണമെന്നുള്ള പരോക്ഷമായ അഭിപ്രായ പ്രകടനമാണെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് .
കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അഞ്ഞൂറ്റി നാൽപത് പാർലമെന്റ് സീറ്റുകളിൽ വെറും 50 സീറ്റിൽ പോലും മത്സരിക്കാത്ത സി പി എമ്മാണ് ഐക്യ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തണമെന്ന് പറയുന്നത്. ഒരിക്കലും കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ കഴിയാത്ത സി പി എം, ബി ജെ പി സർക്കാരിന്റെ തുടർഭരണമാണ് ആഗ്രഹിക്കുന്നത്.
ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തിന്റെ മതേതരത്വ അടിത്തറയെ ബലപ്പെടുത്തുമെന്നും ഇന്ത്യ മുന്നണിയ്ക്ക് കരുത്ത് നൽകാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജിനെ ഓട്ടോറിക്ഷ അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ടോമി പുളിമാൻ തുണ്ടം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് , ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ,കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ. പ്രിൻസ് ലൂക്കോസ് ,അഡ്വ. ജയ്സൺ ജോസഫ്, ഡിസിസി സെക്രട്ടി ആനന്ദ് പഞ്ഞിക്കാരൻ, നീണ്ടൂർ മുരളി, ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ജി ഗോപകുമാർ,ബിനു ചെങ്ങളം, അഡ്വ. മൈക്കിൾ ജയിംസ്,നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, പ്രൊ.റോസമ്മ സോണി, പി.വി മൈക്കിൾ ,ജോയി പൂവം നിൽക്കുന്നതിൽ, ത്രേസ്യാമ്മ വാക്കത്തുമാലി,
അജിത ഷാജി, പ്രിയാ സജീവ്,നാൻസി ജയ്മോൻ, തങ്കച്ചൻ കോണിക്കൽ, മാത്യു കുര്യൻ, ബിജു കൂമ്പിക്കൻ ,സിബി ചിറയിൽ , അൻസു ജോസഫ്, ജെറോയി പൊന്നാറ്റിൽ , ജൂബി ഐക്കരക്കുഴി, ജോസ് അമ്പലക്കുളം, മുഹമ്മദ് ജലീൽ , തോമസ് പുതുശ്ശേരി,െ കെ കെ ജി ഹരിദാസ് , ആൻസ് വർഗീസ് , പി.സി. പൈലോ , അഡ്വ. ടി.വി സോണി,സിനു ജോർജ് ,ഷൈജി ഓട്ടപ്പള്ളി,ജയിംസ് പ്ലാക്കിതൊട്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
പൂച്ചർണ്ണ പള്ളി കവലയിൽ ആരംഭിച്ച പ്രകടനം ഇരുപതോളം പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് 2 മണിക്ക് പഴയ എം.സി റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സിയോൺ കവലയിൽ ആരംഭിച്ച പര്യടനം വൈകിട്ട് നീണ്ടൂരിൽ സമാപിച്ചു. പര്യടനം കടന്നു വന്ന വഴിത്താരകളിലെല്ലാം വൻ ജനാവലിയാണ് അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ കാത്തു നിന്നത്.
പൂക്കൾ നൽകിയും ത്രിവർണ ഷാളുകൾ അണിയിച്ചും വോട്ടർമ്മാർ യുഡിഎഫ് സ്ഥാനാർഥിക്ക് ആശംസകൾ നേർന്നു.ജനകീയ ചിഹ്നനമായിക്കഴിഞ്ഞ ഓട്ടോ റിക്ഷ യുഡിഎഫിന്റെ വിജയം അടിവരയിട്ടുറപ്പിക്കുന്ന കാഴ്ചയാണ് പര്യടനത്തിലുടനീളം കാണാൻ കഴിഞ്ഞത്.