kottayam

ദേശീയ ബാലിക ദിനം ആചരിച്ചു

കോട്ടയം :ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ദേശീയ ബാലിക ദിനം ആചരിച്ചു. കോട്ടയം ബസേലിയസ് കോളജിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു.

ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോഡ് ഉടമയായ ഡോ. ബിനു തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിത ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ബസേലിയസ് കോളജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ വി. പണിക്കർ, പ്രോഗ്രാം ഓഫീസർ എം.വി. കൃഷ്്ണരാജ്, ജില്ലാ മിഷൻ കോഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

വനിത ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ കൗൺസലർമാരുടെ നേതൃത്വത്തിൽ സിഗ്‌നേച്ചർ ക്യാമ്പയിനും വനിത ശിശുവികസന വകുപ്പ് പദ്ധതികളുടെ പ്രദർശനവും നടത്തി. ക്വിസ് മത്സരവും സംഘടിപ്പിച്ചു.

പള്ളം അഡീഷണൽ ഐ.സി.ഡി.എസ് അങ്കൺവാടി വർക്കർമാർ, ബസേലിയസ് കോളേജ് എൻ.എസ്.എസ്. വോളന്റിയേഴ്‌സ്, ജില്ലാ വനിത ശിശു വികസന വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ബേട്ടി ബേട്ടി പഠാവോ പദ്ധതിയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2025 ജനുവരി 24 മുതൽ 2025 മാർച്ച് എട്ടുവരെ വിവിധ പരിപാടികളാണ് ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *