erattupetta

നടയ്ക്കൽ പോസ്‌റ്റോഫീസിൻ്റെ പരിധിയിലുള്ള പ്രദേശങ്ങൾ ഈരാറ്റുപേട്ടയിലേക്ക് മാറ്റിയതിൽ പ്രതിഷേധം

ഈരാറ്റുപേട്ട: നഗരസഭ പരിധിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റ‌് ഓഫീസിൻ്റെ പരിധിയിൽ വരുന്ന വഞ്ചാങ്കൽ, വി.ഐ.പി. കോളനി, താഴത്തെ നടയ്ക്കൽ, ശാസ്താംകുന്നേൽ, കൊട്ടുകാപ്പള്ളി, ഈലക്കയം, കാട്ടാമല എന്നിപ്രദേശങ്ങൾ ഉൾപ്പെട്ട 5 ഓളം നഗരസഭാ വാർഡുകൾ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേട്ട പോസ് റ്റോഫിസിൻ്റെ പരിധിയിൽ ചേർത്തതിതിനെതിരെ വ്യാപക പ്രതിഷേധം.

ഇത് ഈ പ്രദേശത്ത് താമസിക്കന്ന വർക്ക് വലിയ ദുരിതമാണ് സൃ ഷ്ടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ടയിൽ പോസ്റ്റ്മാൻമാരുടെ എണ്ണം വർധിപ്പിക്കാതെ പരിധി വർധിപ്പിച്ചതു മൂലം തപാൽ ഉരുപ്പടികൾ ഈരാറ്റുപേട്ട പോസ്റ്റോഫിസിൽ നിന്നും ദിവസങ്ങളോളം വൈകിയാണ് ഈ പ്രദേശത്ത്കാർക്ക് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു

ഈരാറ്റുപേട്ട പോസ്റ്റോഫീസിൻ്റെ പരിധി ഇപ്പോൾ നടയ്ക്കൽ പോസ്റ്റോഫീസിൻ്റെ 50 മീറ്റർ അടുത്താണ്. ഈരാറ്റുപേട്ട ടൗണിൽ പ്രവർത്തിക്കുന്ന പോ സ്‌റ്റോഫീസിൽ എത്തിച്ചേരണമെങ്കിൽ നടയ്ക്കലുള്ളവർക്ക് കിലോ മീറ്ററുകളോളം സഞ്ചരിക്കേണ്ട രു രവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

നഗരസഭ പ്രദേശത്ത് ബ്രാഞ്ച് പോസ്റ്റോഫീസുകൾ പാടില്ലായെന്നാണ് തപാൽ വകുപ്പിൻ്റെ പുതിയ നയം.അതു കൊണ്ട് നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റോഫീസിനെ സബ് പോസ്റ്റോഫീസായി ഉയർത്തുന്നതിന് സംബന്ധിച്ച് നിവേദനം സംസ്ഥാന പോസ്റ്റ് മാസ്റ്റർ ജനറലിനും പത്തനംതിട്ട എം.പി. ആ ൻറ്റോ ആൻ്റണിക്കും കഴിഞ്ഞ വർഷം നിവേദനം നൽകിയിരുന്നതായി ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫും സെക്രട്ടറി ഹസീബ് വെളിയത്തും പറഞ്ഞു.

ഇത് തപാൽ വകുപ്പ് അവഗണിച്ചതായി ഇവർ കുറ്റപ്പെടുത്തി. നടയ്ക്കൽ പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസായി ഉയർത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *