pala

ഗാന്ധി സ്ക്വയറിലും വെള്ളം കയറി

പാലാ: കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനിയിൽ സ്ഥാപിച്ച ഗാന്ധി സ്ക്വയറിലും വെള്ളം കയറി.

ലോയേഴ്സ് ചേമ്പർ റൂട്ടിൽ മെയിൻ റോഡിൽ നിന്നും അമ്പതടി ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിച്ച ഗാന്ധിസ്ക്വയറിനു ചുറ്റും വെള്ളം കയറുകയായിരുന്നു. വിശാലമായ രീതിയിൽ നാലരയടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൻ്റെ നടകളിലും വെള്ളം കയറി.

പ്രതിമയുടെ ഭാഗത്തേയ്ക്ക് വെള്ളം ഉയരാനുള്ള സാധ്യത കുറവാണെന്നും പ്ലാറ്റ്ഫോമിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ഗാന്ധി സ്ക്വയറിൽ പരിശോധന നടത്തിയശേഷം ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *