മൂലമറ്റം : പ്ലാറ്റിനം ജൂബിലി വർഷത്തിൽ സെൻറ് ജോർജ് യു.പി സ്കൂൾ മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ. പാലാ കോർപ്പറേറ്റിൻ്റെ അവാർഡുകളാണ് സ്കൂളിനെ തേടിയെത്തിയത്. മികച്ച കാർഷിക പ്രവർത്തനം, അധിക നൈപുണ്യ വികസനം എന്നിവയ്ക്ക് പുറമെ മികച്ച ടീച്ചർ കോ – ഓർഡിനേറ്റർ അവാർഡ് ഈ സ്കൂളിലെ അധ്യാപിക യായ ജാസ്മിസ് ജോസിനും ലഭിച്ചു.
പാലാ കത്തീഡ്രൽ ബിഷപ് വയലിൽ പാരീഷ് ഹാളിൽ നടന്ന അധ്യാപക മഹാ സംഗമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസിനും അധ്യാപകർക്കും ജാസ്മിൻ ജോസിനും അവാർഡുകൾ സമ്മാനിച്ചു.
വേറിട്ട പ്രവർത്തനങ്ങളിലൂടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പുരസ്കാരങ്ങൾ നേടിയ സ്കൂൾ ടീമിനെ കോർപ്പറേറ്റ് സെക്രട്ടറി ഫാ : ജോർജ് പുല്ലുകാലായിൽ , മാനേജർ ഫാ : കുര്യൻ കാലായിൽ , പി.ടി.എ പ്രസിഡൻറ് സിനോയി താന്നിക്കൽ, ജൂബിലി ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ അനുമോദിച്ചു.