കടനാട്: കാവുംകണ്ടം മരിയാ ഗോരേത്തി ഇടവക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ട്, പാലാ ഡി.വൈ.എസ് – പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പള്ളിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളും രാവിലെ പള്ളിയിലെത്തി സംഭവസ്ഥലം സന്ദർശിച്ചു.
മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടും ഏവർക്കും ഇഷ്ടം ആയി. കുട്ടിമാവേലിമാരുടെയും മലയാളിമങ്കമാരുടെയും കേരളശ്രീമാന്റെയും വേഷമണിഞ്ഞ കുട്ടികൾ വേദിയെ മനോഹരം ആക്കി. കുട്ടികളുടെയും മാതാപിതാക്കളുടെയും വടംവലി ആവേശപൂർണം ആയിരുന്നു. കുട്ടികൾക്കും മാതാപിതാക്കൾ നടത്തിയ വിവിധ ഒണക്കളികൾ വാശിയേറിയതായി രുന്നു. PTA കമ്മിറ്റിയും, ഉച്ച ഭക്ഷണ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഓണസദ്യയും പായസവും അതിഗംഭീരം ആയിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ഷൈനി ജോസ് ഓണഘോഷ പരിപാടികൾക്ക് നേതൃത്വo Read More…
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് നേരിയ വര്ധന. 120 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു.