കോട്ടയം: ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ‘ചൂഷണത്തിനെതിരെ കുട്ടികൾക്കുള്ള അവകാശം ‘ എന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്. മനുഷ്യാവകാശം ഏറ്റവും കൂടുതൽ ഉയർത്തി പിടിക്കേണ്ടത് സർക്കാർ ആണെന്നും ആയത് ചെയ്യാത്തത് കൊണ്ട് മനുഷ്യ നന്മയ്ക് ഹാനി ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഡോ. ജോർജ്. ജെ. ഇട്ടൻകുളങ്ങര കുട്ടികളുടെ ചൂഷണത്തിനെതിരെ ഉളള അവകാശങ്ങളെ സംബന്ധിച്ച് Read More…
കോട്ടയം: മാതൃസ്നേഹം എല്ലാ സ്നേഹത്തിനും മുകളിലാണെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ലൂർദ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സെമിനാർ ഉ ദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെസിബിസി, എസ് സി, എസ്ടി, ബി സി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം ന ടത്തി. ഫൊറോന വികാരി ജേക്കബ് വട്ടക്കാട്, Read More…
കോട്ടയം: രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ചോദിച്ചു. താൻ ഐഎൻഡി ഐ എമുന്നണിയുടെ ഭാഗമാണെന്നും തനിക്ക് വോട്ട് ചോദിക്കാനാണ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നതെന്നുമുള്ള ചാഴികാടൻ്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഐഎൻഡി ഐഎ സഖ്യത്തിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് കോട്ടയത്ത് മത്സരം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണ്. Read More…