അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ ഉജ്ജ്വല വിജയമാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കായിക പ്രതിഭകൾ കരസ്ഥമാക്കിയത്. എൽ.പി.വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് നേടിയ സ്കൂർ ടീം റിലേ 4 വിഭാഗങ്ങളിൽ 3 ലും ഫസ്റ്റ് നേടിയാണ് വിജയം കൊയ്തത്. വിജയികളെ മാനേജ്മെൻറും,പി.റ്റി.എ യും അധ്യാപകരും അഭിനന്ദിച്ചു.
അരുവിത്തുറ : പാഠ പുസ്തകങ്ങൾക്കൊപ്പം കൃഷി അറിവുകളേയും ചേർത്തുവച്ച അരുവിത്തുറ കോളേജിൽ മൽസ്യ കൃഷി വിളവെടുപ്പ് നടന്നു. ക്യാപസിലെ മൽത്സ്യകുളങ്ങളിൽ തികച്ചും ജൈവരീതിയിലാണ് മൽസ്യങ്ങളെ വളർത്തിയിരുന്നത്. ഏകദേശം 50കിലോ മൽസ്യം ലഭിച്ചു. വിളവെടുപ്പിൻ്റെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഫാ ജോയൽ പണ്ടാരപറമ്പിൽ, അനദ്ധ്യാപക ജീവനക്കാരായ ജോബി ഇടത്തിൽ ജോമി വിളയാനിക്കൽ തുടങ്ങിയവരും വിളവെടുപ്പിന് നേതൃത്വം നൽകി.
അരുവിത്തുറ: സഹനത്തിന്റെയും നന്മയുടെയും പ്രാർത്ഥനകളുടേയുമായ വലിയനോമ്പിലെ 50 പുണ്യദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങി ക്രൈസ്തവർ. മാർച്ച് മൂന്നിന് രാവിലെ മനുഷ്യ നീ മണ്ണാകുന്നു, മണ്ണിലേക്കു നീ മടങ്ങും എന്ന ഓർമ്മപ്പെടുത്തലോടെ നടക്കുന്ന ചാരം കൊണ്ടുള്ള കുരിശുവരയോടെ നോമ്പുകാല ആചരണങ്ങൾ ആരംഭിക്കും. ഏപ്രിൽ 27, പുതു ഞായറാഴ്ചയോടെ വിശുദ്ധ ആചരണങ്ങൾ സമാപിക്കും. ഈ ദിവസങ്ങൾ വിശ്വാസികൾക്ക് ആത്മപരിശോധനയുടെയും ജീവിത പരിവർത്തനത്തിൻ്റെയും നാളുകളാണ്. അൻപത് നോമ്പാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ, മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 6.30ന് Read More…