kottayam

കോട്ടയം ജില്ലാ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ മെഗാ ഇ- ചെല്ലാൻ ത്രിദിന അദാലത്തിന് തുടക്കമായി

കോട്ടയം : കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നതിന് സംഘടിപ്പിച്ച മെഗാ അദാലത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു.

ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി തോമസ് എ.ജെ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, വേൽ ഗൗതം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൺട്രോൾ റൂം കോട്ടയം, കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് അദാലത്ത് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. എല്ലാ ജില്ലകളിലെയും ഇ ചെല്ലാൻ പെറ്റികൾ അദാലത്തിൽ അടയ്ക്കാവുന്നതാണ്. യു.പി.ഐ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് എന്നിവ മുഖേനയാണ് പിഴ അടയ്ക്കേണ്ടത്. നാളെയും, തിങ്കളാഴ്ചയും അദാലത്ത് തുടരും.

Leave a Reply

Your email address will not be published. Required fields are marked *