ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ കരുതൽ 2024 എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 21/4/2024 ഞായറാഴ്ച രാവിലെ 9.00 മണി മുതൽ 2.00 മണി വരെ മള്ളൂശ്ശേരി സെൻറ് തോമസ് എൽ പി സ്കൂളിൽ വച്ച് നടത്തി.
കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ പ്രസിഡൻറ് ലയൺ ബിനു കോയിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സെൻ്റ് തോമസ് പള്ളി വികാരി റവ: ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം ചെയ്തു.
രക്തദാനചടങ്ങിന്റെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡൻറ് ലയൺ ബിനു കോയിക്കൽ രക്തം നൽകിക്കൊണ്ട് നിർവഹിച്ചു.
കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിലെ പ്രഗൽഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉള്ള രോഗനിർണയ ക്യാമ്പും, ഇന്ത്യൻ ദന്തൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയത്തിന്റെ നേതൃത്വത്തിലുള്ള ഡെന്റൽ ക്യാമ്പും, കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓർഡിനേഷൻ്റെ നേതൃത്വത്തിലുള്ള ഫിസിയോതെറാപ്പി ക്യാമ്പും, യോഗ്യ ഒപ്റ്റിക്കൽസിന്റെ നേതൃത്വത്തിലുള്ള നേത്ര പരിശോധന ക്യാമ്പും, E&I ലാബിന്റെ സഹകരണത്തോടെ ഉള്ള ബ്ലഡ് ഷുഗർ, പ്രഷർ പരിശോധനയും ചേർന്ന കരുതൽ 2024 പൊതുജനങ്ങളുടെ മുഴുവൻ സമയ തിരക്കു മൂലം ശ്രദ്ധേയമായി.
350-ൽ അധികം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. രക്തദാനത്തിനും ധാരാളം ആൾക്കാർ എത്തിച്ചേർന്ന കരുതൽ 2024 എന്തുകൊണ്ടും ഏറ്റവും ജനോപകാരപ്രദമായ ഒരു പരിപാടിയായി നാട്ടുകാർ വിലയിരുത്തി.