തീക്കോയി: പുതുക്കുളങ്ങര അന്നമ്മ ജോർജ് (85) അന്തരിച്ചു. ഫാ. ആൻറണി പുതുക്കുളങ്ങരയുടെ മാതാവാണ്. ഭർത്താവ്: പരേതനായ പി.പി.വർക്കി. ഭൗതിക ശരീരം ശനിയാഴ്ച (24/ 8/ 2024) വൈകിട്ട് വീട്ടിൽ എത്തിക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഞായർ (25/ 8/ 2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
അമ്പാറനിരപ്പേൽ : കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ (94) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച (14-09 -2024) 10 മണിക്ക് മകൻ തോമസുകുട്ടിയുടെ വസതിയിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിൽ.
തിടനാട്: തണ്ണിനാൽ തുണ്ടിയിൽ ശോഭന കുമാരി (65) അന്തരിച്ചു. പാലാ മുരിക്കുംപുഴ പാത്തിയാങ്കൽ കുടുംബാംഗം. സംസ്കാരം നാളെ (ശനിയാഴ്ച)3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : സോമനാഥൻനായർ. മക്കൾ: ടി.എസ്. ശിവകുമാർ (ഉണ്ണി), സൗമ്യ, സുമി. മരുമക്കൾ : ശ്രീദേവി (കാരുവള്ളിയിൽ തിടനാട്),സുരേഷ്കുമാർ (അഴകത്തു തെക്കേതിൽ കെഴുവുംകുളം), ശ്രീനിവാസൻ (ആമ്പല്ലൂർ).