pala

അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവിന്റെ 99-ാo ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി പാലാ കത്തീഡ്രൽ സൺഡേസ്കൂളും മിഷൻ ലീഗും

പാലാ : സുവ്യക്തമായ നിലപാടുകളും സുദൃഢമായ കർമ്മ പദ്ധതികളും കൊണ്ട് പാലാ രൂപതയെ ആത്മീയമായും ഭൗതികമായും വളർത്തിയെടുത്ത രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാo ജന്മദിനം കത്തീഡ്രൽ ഇടവകയിൽ മിഷൻലീഗിന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

99 കുട്ടികൾ ’99’ എന്ന സംഖ്യാ രൂപത്തിൽ അണിനിരക്കുകയും പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആശംസകൾ എഴുതിയ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ ഫാ ജോസ് കാക്കല്ലിൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാദർ ഐസക് പെരിങ്ങാമലയിൽ,

ഹെഡ്മാസ്റ്റർ ശ്രീ ഷാജി ആവിമൂട്ടിൽ, മിഷൻ ലീഗ് പ്രസിഡന്റ് ശ്രീ അനൂപ് വെട്ടിക്കൽ, ശ്രീ സിബി പുളിക്കൽ, സി. റിൻസി വറവുങ്കൽ, അമൽ വരവുകാലായിൽ, ജോമിൻ വില്ലൻകല്ലേൽ, മാത്യു പരിപ്പിക്കുന്നേൽ, ആന്റണി മലമാക്കൽ, അലൻ വെട്ടിക്കൽ ലീഡർമാരായ എഡ്വിൻ കിഴക്കേപറമ്പിൽ,

സ്നേഹ പുത്തൻപുരക്കൽ, ടോം വളയത്തിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പള്ളിക്കാപറമ്പിൽ പിതാവ് ജീവിത കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ തവണ സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ദേവാലയം പാലാ കത്തീഡ്രൽ പള്ളിയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *