കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും. ഹോസ്റ്റൽ മുറിയിൽ കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ച കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നീ വിദ്യാർത്ഥികൾ പഠനം തുടരാൻ അർഹരല്ലെന്നാണ് നഴ്സിംഗ് കൗൺസിലിന്റെ കണ്ടെത്തൽ. ഇന്ന് ചേർന്ന നേഴ്സിങ് കൗൺസിൽ യോഗത്തിലാണ് പ്രതികളായ മുഴുവൻ Read More…
കോട്ടയം: കോട്ടയം ഗവമെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്റെ വാദം. വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. പാർലമെൻ്ററി ജനാധിപത്യ വേദികളിൽ എം പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ്ക്ലബ്ബിൽ തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ എം.പി ഫണ്ട് Read More…