bharananganam

ലയൺസ് വൈസ് ഡിസ്‌ട്രിക്റ്റ് ഗവർൺ വിസിറ്റും കുടുംബ സംഗമവും നടന്നു

ഭരണങ്ങാനം : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ വിസിറ്റും ഫാമിലി മീറ്റും ഭരണങ്ങാനം ഓശാനമൗണ്ടിൽ വച്ച് നടത്തി. ഉദ്ഘാടനവും ആദരിക്കലും ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളംപള്ളിയുടെ അദ്ധ്യക്ഷതയിൽ ലയൺസ് ക്ലബ്ബ്ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ MJF.Ln.ആർ വെങ്കിടാചലം നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ലയൺ മെമ്പർമാരായ റോയി തോമസ് കടപ്ലാക്കലിനെ മികച്ച നിരവധി സാമൂഹിക പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കിയതിനും, മനോജ്: ജി. ബഞ്ചമിനെ മാധ്യമ രംഗത്തെ സംഭാവനകൾക്കും ആദരിച്ചു.

ലയൺസ് ക്ലബ്ബ് കുടുംബാംഗങ്ങൾ പങ്കെടുത്തു.കലാവിരുന്നും ഉണ്ടായിരുന്നു. ജില്ലാ ചീഫ്‌ പ്രോജക്റ്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ജേക്കബ് ജോസഫ്, സജീവ് മാന്നാർ, സെക്രട്ടറി ജോജോ പ്ലാത്തോട്ടം, പ്രിൻസൺ പറയൻകുഴി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *