ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ സിറിയക് പാറ്റാനി ,ഫാ.ഡോ.സാജു ജോർജ്, പി. ജെ. സക്കറിയാസ് എന്നിവരെ പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡ് നൽകി ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും മുൻ എം എൽ. എ യുമായ പി.എം.മാത്യു, സെക്രട്ടറി ജോണി ആറുതൊട്ടിയിൽ ഫാദർ ജോസഫ് മണിയഞ്ചിറ ജാൻസി ജോർജ് എന്നിവർ സംസാരിച്ചു.