health

സമഗ്ര ആരോഗ്യ വിവര ശേഖരണം

കുറവിലങ്ങാട്ട് : നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സിന്റെ പ്രവർത്തനം നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാണെന്നും ദേവമാതാ കോളേജ് എൻ.എസ്. എ സി ന്റെ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും ഗ്രാമഞ്ചായത്തു പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. ദേവമാതാ കോളേജിലെ എൻ.എസ്.എസ്. വോളന്റിയേഴ്സ് നടത്തുന്ന സമഗ്ര ആരോഗ്യവിവരശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.

പ്രസിഡന്റ് . ജോ പൈനാപ്പള്ളി ൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ബേബി തൊണ്ടാം കുഴി, ജോയിസ് അലക്സ് . പ്രോഗ്രാം ഓഫീസർമാരായ ഡോ. ആൻസി സെബാസ്റ്റ്യൻ, പ്രൊഫ. റെ നീഷ് തോമസ് പ്രകാശൻ കുന്നേ പ്പറമ്പിൽ, സജി റോയി, സാം ജോസഫ്, അഡ്വ. ജിൻസൺ ചെറുമല, ഷാജി പുതയിടം, പ്രിൻസ് മടുക്കാനി, സൂസമ്മ മാത്യു, വോളന്റിയർ സെക്രട്ടറി മാരായ ടോം സിജോ ജൻ, ഡെല്ലാ മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.

കുറവിലങ്ങാട്ടു പഞ്ചായത്തിലെ 5ാം വാർഡിലാണ് സർവ്വേ നടത്തുന്നത്. ജീവിത ശൈലി രോഗങ്ങളെ സംബന്ധിച്ചം ജീവിതരീതികളെ സംബന്ധിച്ചമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. 17 ഗ്രൂപ്പുകളായി 345 വീട്ടുകളിൽ നടത്തുന്ന സർവ്വേയിൽ 50 വോളന്റിയർ മാർ പങ്കെടുത്തു.

Leave a Reply

Your email address will not be published.