Main News

കുട്ടി ഡ്രൈവർമാർ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയായാലും ലൈസൻസ് കിട്ടില്ല; വാഹന ഉടമയ്ക്കും പണി കിട്ടും

അമിത വാൽസല്യവും സ്നേഹപ്രകടനവും മൂലം കുട്ടികള്‍ക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകി രക്ഷിതാക്കള്‍ പുലിവാൽ പിടിക്കുന്ന സംഭവങ്ങൾ കൂടുന്നുണ്ട്. ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങി കുട്ടികൾ അപകടങ്ങളിൽ പെടുമ്പോഴാണ് രക്ഷിതാക്കളും വിവരം അറിയുന്നത്.

മോട്ടോര്‍ വാഹനനിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഗതാഗതനിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന് അല്ലെങ്കിൽ വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. മാത്രമല്ല, വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. ചുരുക്കത്തിൽ 18 വയസ്സായാലും ലൈസന്‍സ് കിട്ടില്ല.

Leave a Reply

Your email address will not be published.