തിടനാട്: സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിൽ നിന്നും 14 ലക്ഷം രൂപ അനുവദിച്ച് തിടനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചാണകക്കുളം,മൈലാടി, ചേറ്റുതോട് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന മണ്ണ്,ജല സംരക്ഷണ പ്രവർത്തിയായ വാട്ടർ ഷെഡ് പദ്ധതിയുടെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, പ്രളയം തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായകരമായതും, കൃഷി ഭൂമികളിലെ മണ്ണും, ജലവും സംരക്ഷിക്കുന്നതിന് ഉപകരിക്കുന്നതുമായ കല്ല് കയ്യാല നിർമ്മാണം, അരുവികളുടെയും, നീരുറവകളുടെയും തീര സംരക്ഷണ പ്രവർത്തികൾ, മഴക്കുഴികൾ തുടങ്ങിയവയുടെ Read More…
വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പൂവത്തോട് സൺഡേ സ്കൂളിൽ നിന്ന് തിടനാട് ഊട്ടുപാറയിലേക്ക് തീർത്ഥാടനം നടത്തി. വി കാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ, ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. മലമുകളിൽ വി.കുർബാന അർപ്പിച്ചു. രക്ഷാകർത്താക്കളുടെ വാഹനങ്ങളിലാണ് കുട്ടികളെ അവിടെ എത്തിച്ചത്. തിടനാട് പള്ളി വികാരിയച്ചൻ എല്ലാവരെയും മലമുകളിലേക്ക് സ്വാഗതം ചെയ്തു.
തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പേൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു. ബ്രാഞ്ച് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു, ടി സുഭാഷ് എന്നിവർ സംസാരിച്ചു.