കവീക്കുന്ന്: സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികം നാളെ (07/03/2025) വൈകിട്ട് 5 ന് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മോൺ ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നിർവ്വഹിക്കും.
ഫാ ജോസഫ് വടകര അധ്യക്ഷ വഹിക്കും. മുനിസിപ്പൽ കൗൺസിലർന്മാരായ ജോസ് ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, ഹെഡ്മാസ്റ്റർ ജിനോ ജോർജ്, എബി ജെ ജോസ്, ആൻ്റണി മാളിയേക്കൽ, ടോണി ആൻ്റണി, ശാലിനി ജോയി എന്നിവർ പ്രസംഗിക്കും. ശതാബ്ദി സ്മാരക സുവനീർ പ്രകാശനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും.
