kanjirappalli

മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം “വല്യോണം കുഞ്ഞിനൊപ്പം”

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം “വല്യോണം കുഞ്ഞിനൊപ്പം”… തിരഞ്ഞെടുക്കപ്പെടുന്ന 3 വിജയികൾക്ക് യഥാക്രമം 3001, 2001, 1001 രൂപ വീതം സമ്മാനം. ഒപ്പം 1299 രൂപ ചെലവ് വരുന്ന ഒരു പീഡിയാട്രിക് പാക്കേജ് ചെക്കപ്പ് സൗജന്യം.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള നിബന്ധനകൾ:

നിങ്ങളുടെ കുഞ്ഞിൻ്റെ ഓണ നിമിഷങ്ങളോട് കൂടിയ ഫോട്ടോ (പ്രായപരിധി 0-10 വയസ്സ്) മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിലെ +91 91882 28226 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക. ഫോട്ടോകൾ 2024 സെപ്റ്റംബർ10 മുതൽ 16 വരെ വാട്ട്സ് ആപ്പ് അയക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന 10 ഫോട്ടോകൾ 2024 സെപ്റ്റംബർ 20 ന് വൈകിട്ട് 05 മണിക്ക് മേരീക്വീൻസ് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഫോട്ടോയ്ക്ക് ലഭ്യമാകുന്ന ലൈക്ക് / കമന്റ് / ഷെയർ എന്നിവയുടെ അടിസ്ഥാനത്തിൽ 50% മാർക്കും ജൂറി 50% മാർക്കും നൽകും. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

മത്സരം 2024 സെപ്റ്റംബർ 27 ന് വൈകിട്ട് 05 മണിക്ക് അവസാനിക്കും. വിജയികളെ 2024 സെപ്റ്റംബർ 30 ന് വൈകിട്ട് 05 മണിക്ക് പ്രഖ്യാപിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ 2024 ഒക്ടോബർ 2 ന് മേരീക്വീൻസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നൽകുന്നതാണ്. ഈ മത്സരത്തിൽ മേരീക്വീൻസ് സ്റ്റാഫ് അംഗങ്ങളോ അവരുടെ കുടുംബാഗങ്ങളോ പങ്കെടുക്കാൻ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *