കടപ്ലാമറ്റം സെന്റ് ആന്റണീസ് പത്താം പിയൂസ് ഹാളിൽ പ്രവേശനോത്സവം രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് മുളഞ്ഞനാൽ ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് തേവർ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഹെഡ്മാസ്റ്റർ സോജൻ ജേക്കബ്, ഗ്രാമപഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ശ്രീമതി ജയ്മോൾ റോബർട്ട്, യശ്വിൻ അഗസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ് എം വൈ എം കടപ്ലാമറ്റം യൂണിറ്റ് കുട്ടികൾക്കായി ശേഖരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന്കുട്ടികൾക്ക് പായസം വിതരണം നടത്തി.