പാറത്തോട്: വ്യാപാരി വ്യവസാസി ഏകോപന സമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്റും, ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, പാറത്തോട് മുഹിയുദ്ദീൻ മുസ്ലിം ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും, തണൽ പാലിയേറ്റീവ് കെയർ പാറത്തോട് യൂണിറ്റ് പ്രസിഡണ്ടുമായ ശ്രീ.കെ.എ അബ്ദുൽ അസ്സിസ് കൊച്ചുവീട്ടിൽ കേരളാ കോൺഗ്രസ് (എം) ൽ ചേർന്നു.
അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡണ്ട് കെ.ജെ തോമസ് കട്ടക്കൽ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി സുജീലൻ, മണ്ഡലം സെക്രട്ടറി അരുൺ ആലക്കപ്പറമ്പിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളിയിൽ,വാർഡ് പ്രസിഡന്റ് ജോയ് കൊച്ചുതെക്കേൽ,മണ്ഡലം കമ്മറ്റിയംഗം സോണി വര്ഗീസ് എന്നിവർ പങ്കെടുത്തു.





