പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്റണി ആളൂര്‍ എന്നാണ് Read More…
അരുവിത്തുറ: കൊണ്ടൂർ വടക്കേൽ ജൂലി ജോൺ (48) അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ തിങ്കൾ (14/ 4/ 2025) 2.30ന് സഹോദരൻ ജോമോൻ ജോൺ വടക്കേലിന്റെ പതാഴയിലുള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പിതാവ്: എൻ. കെ. ജോൺ, മാതാവ്: ഗ്രേസി ജോൺ. ഭർത്താവ്: സന്തോഷ് (വിശാഖപട്ടണം). മക്കൾ: ആൽവിൻ സന്തോഷ്, ജെസ് വിൻ സന്തോഷ്.
കൊണ്ടൂർ: പാതാഴ കാവുംപ്രയിൽ മഞ്ജു ജയൻ (38) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ജയൻ. മക്കൾ: : അനന്ദു ജയൻ, ജയകൃഷ്ണൻ ജയൻ.