മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ബെംഗളൂരുവില് നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു. വിവിധ ടെലിവിഷന് ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി Read More…
മേലുകാവുമറ്റം: ഈറ്റയ്ക്കക്കുന്നേൽ തോമസ് തോമസ് (65) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: വണ്ണപ്പുറം ഇളംതുരുത്തിയിൽ ലിസി തോമസ്. മക്കൾ: തോമസുകുട്ടി (സെന്റ് പോൾസ് ഹൈസ്കൂൾ വലിയകുമാരമംഗലം), ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ (സഹവികാരി സെന്റ് തോമസ് കത്തീഡ്രൽ പാലാ), മേരിക്കുഞ്ഞ്. മരുമക്കൾ: ലിന്റോ മാത്യു കുരിശുംമൂട്ടിൽ (അറക്കുളം), അനീറ്റ തച്ചാപറമ്പത്ത് (ഇരട്ടയാർ).