അരുവിത്തുറ: കൊണ്ടൂർ വടക്കേൽ ജൂലി ജോൺ (48) അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ തിങ്കൾ (14/ 4/ 2025) 2.30ന് സഹോദരൻ ജോമോൻ ജോൺ വടക്കേലിന്റെ പതാഴയിലുള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പിതാവ്: എൻ. കെ. ജോൺ, മാതാവ്: ഗ്രേസി ജോൺ. ഭർത്താവ്: സന്തോഷ് (വിശാഖപട്ടണം). മക്കൾ: ആൽവിൻ സന്തോഷ്, ജെസ് വിൻ സന്തോഷ്.
പാലാ: പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം. എസ്-89) നിര്യാതനായി. സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ.എസ് കുഴികുളം പാലാ വലവൂർ കുഴികുളം കുടുംബാംഗമാണ്.ദീർഘകാലം ചേർത്തല അരൂർ ഹൈസ്കൂൾ, കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം. നിർവൃതിയും നിറപറയും (നിരൂപണം), കഴുകന്മാർ (നോവൽ), തെരഞ്ഞെടുത്ത കുഴികുളം കവിതകൾ (കവിതാ സമാഹാരം) എന്നിവയാണ് പ്രധാന സാഹിത്യകൃതികൾ. കിരണം മാസിക ചീഫ് എഡിറ്റർ, പാലാ സഹൃദയ സമിതി സജീവ അംഗം എന്നീ Read More…
പനയ്ക്കപ്പാലം :ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: സി.ജി. പ്രശാന്ത്, സി.ജി. പ്രസീത. മരുമക്കൾ: സ്മിത, ബിനേഷ്.