തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്. സ്വകാര്യഭൂമിയിലെ മരങ്ങളും മരച്ചില്ലകളുംവീണുണ്ടാകുന്ന എല്ലാ കഷ്ട്ട നഷ്ട്ടങ്ങൾക്കും ബന്ധപ്പെട്ട സ്വകാര്യഭൂമിയുടെ ഉടമസ്ഥർ ഉത്തരവാദികളായിരിക്കും എന്ന് ദുരന്ത നിവാരണ നിയമം 2005 ലെ ദേശീയ സെക്ഷൻ 30 (2) (V) പ്രകാരം എല്ലാ പൊതുജനങ്ങളെയും അറിയിക്കുന്നു. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാൻ ബാധ്യതയെന്നും Read More…
തിടനാട് CSC നീതി ഡയഗ്നോസ്റ്റിക് ലാബ് & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ നടത്തി. പളളി വികാരി ബഹു. ഫാദർ സെബാസ്റ്റ്യൻ ഏട്ടുപറയിൽ ഉദ്ഘാടനം നിര്‍വഹിച്ചു.CSC PRO റോസ് പ്രിയ സണ്ണി, സാജു തുടങ്ങിയവർ പ്രസംഗിച്ചു.
തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പേൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു. ബ്രാഞ്ച് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു, ടി സുഭാഷ് എന്നിവർ സംസാരിച്ചു.