അയർക്കുന്നം : കഴിഞ്ഞ ദിവസം അന്തരിച്ച അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന അയർക്കുന്നം കുടകശ്ശേരിൽ കുന്നപ്പള്ളിയേൽ അജിത് കുന്നപ്പള്ളിയുടെ (47) സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 2-ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരം. അയർക്കുന്നം കുടകശ്ശേരിൽ കുന്ന പ്പള്ളിയേൽ ജോയിച്ചന്റെ പുത്രനാണ്. ഭാര്യ: സെൽമ അജിത് (പൊൻകുന്നം പൊടിമറ്റത്തിൽ കുടുംബാംഗം, ടീച്ചർ സെന്റ്. ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ പൂഞ്ഞാർ). മക്കൾ : Read More…
കാഞ്ഞിരപ്പള്ളി: പാറത്തോട് മലനാട് ഡവലപ്പ്മെൻ്റ് സൊസൈറ്റിക്ക് സമീപം വടക്കേടത്ത് ജോസ് ജേക്കബ് (78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മുണ്ടക്കയം ശാലോം എ.ജി. ചർച്ചിന്റെ വണ്ടൻപതാൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (മോളമ്മ), തോട്ടയ്ക്കാട് ചിറപുറത്ത് തണങ്ങുംപതിക്കൽ കുടുംബാംഗം. മക്കൾ: ജോബി, എബി, അനു. മരുമക്കൾ: ഷൈനി, ജീന (കുവൈറ്റ്), സുബിൻ (വലിയതോട്ടത്തിൽ, കീഴ് വായ്പൂര്). മൃതശരീരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും.
പൂഞ്ഞാർ: കടലാടിമറ്റം പുത്തൂർ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പൊന്നമ്മ ഭാസ്കരൻ (100) നിര്യാതയായി. പരേത തമ്പലയ്ക്കാട് പുളിക്കൽ കുടുംബാംഗം. മക്കൾ: രാധാമണി, രാമചന്ദ്രൻ നായർ, തങ്കമണി, പ്രസന്നകുമാരി (റിട്ട. അങ്കണവാടി ടീച്ചർ തലനാട് ), സന്തോഷ് മരുമക്കൾ: പരേതനായ അംബുജാക്ഷൻ (കൊട്ടാരത്തിൽ ബ്രഹ്മമംഗലം), പരേതയായ രാധാ (പാറയിൽ പനച്ചികപ്പാറ), സോമൻ (ഐക്കരയിൽ കൂട്ടക്കല്ല് ), ബാലകൃഷ്ണൻ (കീച്ചേരിയിൽ തലനാട്), പ്രീതി (കോലാനിയ്ക്കൽകൊണ്ടൂർ – അധ്യാപിക വിവേകാനന്ദ വിദ്യാലയം പനയ്ക്കപ്പാലം). സംസ്കാരം ഇന്ന് (13-10-25 തിങ്കൾ) 2 Read More…