മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച Read More…
കുന്നോന്നി: പാലംപറമ്പിൽ പരേതനായ ശ്രീധരൻ (കൊച്ചേട്ടൻ)ൻ്റെ ഭാര്യ സരോജിനി ശ്രീധരൻ (89) നിര്യാതയായി. സംസ്കാരം നാളെ (30-03-2025, ഞായർ) 3 ന് വീട്ടുവളപ്പിൽ. പരേത അയ്യപ്പൻകോവിൽ അറഞ്ഞനാൽ കുടുംബാംഗം. മക്കൾ: മോഹൻലാൽ, വിജയകുമാർ, ലൈല, മോളി അനിൽ, മധുമോൻ മരുമക്കൾ: ശോഭന (കിടിഞ്ഞൻകുഴിയിൽ, ഇടമറ്റം), സുജാത ( ഇട്ടികുന്നേൽ കുമളി ), സുരേന്ദ്രൻ (വേലുകാണാമ്പാറ കട്ടപ്പന), അനിൽ കെ.ആർ (കളപ്പുരയ്ക്കൽ കോട്ടയം), ബീനാ മധുമോൻ (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം, ആരോലിൽ ചേന്നാട്).
മുണ്ടക്കയം :കൂട്ടിക്കൽ പുതുപ്പറമ്പിൽ ചന്ദ്രൻ കുട്ടി (83)നിര്യാതനായി. ഭാര്യ :മണി. മക്കൾ:രഞ്ജു, രാഹുൽ, രമ്യ. സംസ്കാരം നാളെ (17/6/2012024) 12 മണിക്ക് വീട്ടുവളപ്പിൽ.