തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ 6.30 ന് കളത്തുക്കടവിൽ ആരംഭിച്ചു തെള്ളിയാമറ്റം, പ്ലാശ്നാൽ, ഇഞ്ചോലിക്കാവ്, ഈരാറ്റുപേട്ട, അമ്പാറ നിരപ്പ്, ചേന്നാട്,ചോറ്റി എന്നീ സ്ഥലത്തു കൂടിയാണ് സർവീസ് നടത്തുന്നത്. ബസ് പ്ലാശ്നാൽ എത്തിയപ്പോൾ വമ്പിച്ച സ്വീകരണം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ആയ അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ മെബർ മാരായ ബിജു K. K, സുരേഷ് P. K, എൽസമ്മ തോമസ്, ബാങ്ക് ഡയറക്ടർ ബോർഡ് Read More…
ചെമ്മലമറ്റം :ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരിശിലനം നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ആനിമേഷൻ പ്രാഗ്രാമിംഗ് റോബോട്ടിക്സ് എന്നീ മേഖലകളിലാണ് പരിശീലനം നല്കിയത്. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.ടി. കോർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു. ബിജി സെബാസ്റ്റ്യൻ സിസ്റ്റർ ജൂബി തോമസ് എന്നിവർ നേതൃത്വം നല്കി.
അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് താടിക്കാരൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ മാർക്ക് ആന്റണി ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അമുഖസന്ദേശം നൽകി.അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. വെളിയനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എൽ അതിരൂപത വൈസ് Read More…