കൊഴുവനാൽ: സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2024 ന് വേദിയൊരുങ്ങി. ഇരുപതാം തീയതി നടക്കുന്ന വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുൽക്കൂടും ക്രിസ്മസ് ട്രീയും തയ്യാറാക്കാനുള്ള ഉത്സാഹത്തിലാണ് വിദ്യാർത്ഥികൾ.
രാവിലെ 10.30 ന് ആരംഭിക്കുന്ന ക്രിസ്മസ് കൂട്ടായ്മയിൽ കൊഴുവനാൽ സെന്റ് ജോൺ നെപുസ്യാനസ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. ജെയിംസ് ആണ്ടാശ്ശേരിയിൽ ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് കുട്ടികളുടെ കരോൾ ഗാന മത്സരം, പാപ്പാ മത്സരം, സദ് വാർത്ത ദൃശ്യാവിഷ്കരണം,സമ്മാനദാനം,കേക്ക് വിതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സോണി തോമസ്, ജസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ ജോസ്,ജസ്റ്റിൻ എബ്രഹാം, സിബി ഡൊമിനിക്, ലിറ്റി കെ.സി., ജോബിൻ തോമസ്, ലിഷിൽ റോസ് ജോഷി, സുബി തോമസ് സണ്ണി സെബാസ്റ്റ്യൻ, ജിസ് മോൾ ജോസഫ്, സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, ഡോണ ഫ്രാൻസീസ്,
മിനിമോൾ ജേക്കബ്,ജീനാ ജോർജ്, ഷൈനി എം.ഐ, ഷാലറ്റ് അഗസ്റ്റിൻ, സിസ്റ്റർ സൂസമ്മ മൈക്കിൾ, ജിജിമോൾ ജോസഫ്,അനൂപ് ചാണ്ടി, ഏലിയാമ്മ ജോസഫ്, സിൽജി ജേക്കബ്ബ്,സ്കൂൾ ലീഡർ നിയമരിയ ജോബി ജനറൽ സെക്രട്ടറി ഗ്ലാഡ് വിൻ ആർ.എ. തുടങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.