pala

ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതാധ്യക്ഷൻ

പാലാ: സീറോ മലബാർ സഭ ജലന്ധർ രൂപതയുടെ പുതിയ മെത്രാനായി ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ മാർപാപ്പ നിയമിച്ചു. നിലവിൽ ജലന്ധർ രൂപതയിലെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.

1991 മുതൽ ജലന്ധർ രൂപതയിൽ വൈദികനായി പ്രവർത്തിച്ച് വരുന്ന ഫാ. ജോസ്, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പിൻഗാമിയായിട്ടാണ് സ്ഥാനം ഏൽക്കുന്നത്. രൂപതയിലെ വിവിധ ചുമതലകൾ അദ്ദേഹം വിവിധ കാലങ്ങളിൽ വഹിച്ചിട്ടുണ്ട്.

1962 ഡിസംബർ 24ന് പാലാ രൂപതയിലെ കാളകെട്ടിയിൽ ജനിച്ച അദ്ദേഹത്തിന്റെ വൈദിക പഠനാരംഭം തൃശൂരിലായിരുന്നു. പിന്നീട് നാഗ്പൂരിലെ സെന്റ് ചാൾസ് ഇന്റ ർ ഡയോഷ്യൻ മേജർ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്ര ത്തിലും ഉന്നത വിദ്യാഭ്യാസം നേടി.

റോമിലെ പൊന്തിഫിക്കൽ അർബൻ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിലും ഉന്നത ബിരുദം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2022 മുതൽ ജലന്ധർ രൂപതയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തിന് പുറമേ പാര സെന്റ് ജോസഫ് പള്ളി വികാരിയായും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *