ഏറ്റുമാനൂർ : അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ.
ക്രിസ്മസ് ന്യൂഇയർ സീസണിൽ യാത്രക്കാരുടെ എണ്ണം കൂടുന്നു. സാധാരണ യാത്രക്കാർക്ക് വിമാന നിരക്ക് കൂടുന്നതിനാൽ യാത്ര വേണ്ടന്ന് വെക്കുന്ന സ്ഥിതിയിലായിരിക്കുകയാണെന്ന് ഐസക് പ്ലാപ്പള്ളിൽ.
പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ മേഖലാ കൺവെൻഷനും ഏറ്റുമാനൂരിൽ 101 ജംഗ്ഷനിൽ (പെട്രോൾ പമ്പിന്റെ എതിർവശം) പുതിയ ഓഫീസിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ.
മേഖല പ്രസിഡന്റ് റോയ് കുര്യൻ അധ്യക്ഷത വഹിച്ചു. മാത്യു കോണത്തേട്ടു തോമസ് മാത്യു, മുഹമ്മദ് കലാം, ഗോപാലകൃഷ്ണൻ കെ കെ, എബ്രഹാം ആലുമൂട്ടിൽ, തോമസ് ജോൺ, എന്നിവർ പ്രസംഗിച്ചു.