തീക്കോയി: മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അസ്സിസ്റ്റന്റ് സെക്രട്ടറി പയസ് ജേക്കബ് കൊച്ചുപുരയ്ക്കലിന് യാത്രയയപ്പ് നൽകി. ബാങ്ക് ഹെഡ് ഓഫീസിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ,ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ സി ജെയിംസ് മുൻ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ.വി. ജെ. ജോസ് വലിയവീട്ടിൽ, കെ റ്റി ജോസഫ് കുന്നത്ത്, ബേബി എം ഐ മുത്തനാട്ട്,ഭരണ സമിതി അംഗങ്ങളായ അമ്മിണി തോമസ്, പി എം സെബാസ്റ്റ്യൻ പുല്ലാട്ട്,സെക്രട്ടറി ജോയിസി ജേക്കബ്,ജീവനക്കാരുടെ പ്രതിനിധി ജോമോൻ തോമസ്, സിറിൾ റോയി താഴത്തുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.