ചേർപ്പുങ്കൽ :ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻറ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്കായി പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോജി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ Ln.സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.എ.ജോസ് മുഖ്യപ്രഭാഷണം നടത്തി.
ഡോ. ആൻറണി ജോസഫ് ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് മെമ്പർമാരായ അനിൽ തീർത്ഥം, സോജൻ കല്ലറയ്ക്കൽ,പ്രിൻസിപ്പൽ ശ്രീ.ജയ്സൺ ജേക്കബ്, ആൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.





