erattupetta

വാർത്ത അടിസ്ഥാന രഹിതം ; ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ റ്റി ബി റോഡിൽ സ്ഥിതി ചെയ്തിരുന്ന 8 ഓളം വലിയ തേക്കിൻ തടികൾ 2019 ആഗസ്റ്റ് 19 ന് മോഷണം പോയ കേസ് നഗരസഭ ചെയർപേഴ്സൺ അട്ടിമറിച്ചതായിട്ടുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതം ആണെന്നും പ്രെസ്തുത കേസ് 91/2021 ഫയൽ ചെയ്ത കേസ് പ്രകാരം ഈരാറ്റുപേട്ട മുനിസിഫ് കോടതിയിൽ സിവിൽ കേസ് ആയി നിലവിൽ ഉണ്ട്. കോടതി ചുമതല പെടുത്തിയ അഡ്വ. കമ്മിഷണർ ആണ് സ്വഭാവം അനുസരിച്ച് വിലയിടീൽ റിപ്പോർട്ട്‌ കോടതിയിൽ നൽകിയിട്ടുള്ളത്.

ടി റിപ്പോർട്ട്‌ പ്രകാരം 285000 രൂപയാണ് കമ്മിഷൻ നിശ്ചയിച്ച് കോടതിയെ അറിയിച്ചിട്ടുള്ളത്. പ്രസ്തുത കമ്മീഷൻ റിപ്പോർട്ടിന് എതിരെ നഗരസഭ സ്റ്റാൻഡിങ് കൗൺസിൽ ആയ അഡ്വ.ജോമോൻ മുഖാന്തിരം ഒബ്ജെക്ഷൻ ഫയൽ ചെയ്തിട്ടുള്ളതാണ്. എന്നാൽ ഹൈകോടതിയിൽ പരാതിക്കാരൻ ആയ പൊന്തനാൽ മുഹമ്മദ്‌ ശരീഫ് നൽകിയ പരാതിയിൽ കേസിൽ ക്രൈം നമ്പർ 1341/2019 കേസ് നമ്പർപ്രകാരം പോലീസ് നൽകിയ റിപ്പോർട്ട്‌ പ്രകാരം ആണ് ഗവണ്മെന്റ് പ്ലീഡർ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇതിൻ പ്രകാരം കോടതി കേസ് പരിഗണിക്കാതെ പരാതിക്കാരനെ കീഴ് കോടതിയെ സമീപിക്കാൻ ഉള്ള നിർദ്ദേശം ആണ് നൽകിയത്. 2019 ൽ നടന്ന FIR ഉം റിപ്പോർട്ടും പ്രകാരവും ആണ് കേസ് മുമ്പോട്ട് പൊക്കൊണ്ടിരിക്കുന്നത്.

നിലവിൽ കോടതി കസ്റ്റഡിയിൽ ആണ് തടികൾഉള്ളത്. 2021 ൽ ചുമതല ഏറ്റ നഗരസഭ ചെയർപേഴ്സൺ ആയ എനിക്കോ, ഭരണ സമ്മിതിക്കോ ഈ സംഭവവുമായി യാതൊരു ബന്ധവും ഇല്ലായെന്ന് പൊതു സമൂഹത്തിന് അറിയാവുന്നതാണ്.

കാലാകാലങ്ങളിൽ മാറിമാറി വരുന്ന ഭരണ സമ്മതികൾ ഭൂരിപക്ഷ തീരുമാന പ്രകാരം പുതിയ സ്റ്റാൻഡിങ് കൗൺസിലിന് നിയമിക്കുക പതിവുള്ള കാര്യമാണ്. അതിൻ പ്രകാരം ആണ് അഡ്വ. സുനിൽ വി മുഹമ്മദിന് നിയമിച്ചിട്ടുള്ളതും 2019ൽ നടന്ന കേസുമായി ബന്ധപ്പെട്ട് ഭരണസമ്മിതിയുട കാലയളവ് അവസാനിക്കാനിരിക്കെ അനാവിശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെ ഗൂഡതന്ത്രം പൊതുജനങ്ങൾ മനസിലാകുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *