ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. എസ്. എം.ഡി.സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോൾ അധ്യക്ഷത വഹിച്ചു.
അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.