ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിലെ സ്കൂൾ പാർലമെന്റ് പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത പാലാ എസ്.ആർ.ടി.ഒ റെജി കെ.കെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ അവബോധത്തെക്കുറിച്ച് ക്ലാസ് നൽകി. ഐ.ജി.ടി വൈസ് ചെയർമാൻ അവിനാശ് മൂസ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ റസിയ ചാലക്കൽ സ്വാഗത പ്രസംഗവും വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ ആശംസകൾ അർപ്പിച്ചു. എം.പി.ടി.എ പ്രസിഡന്റ് ജെസ്ന നദീർ, അക്കാദമിക് കോർഡിനേറ്റർ ജുഫിൻ ഹാഷിം, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.