ramapuram

രാമപുരം കോളേജിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണ റാലി ജൂൺ 5 ന് രാമപുരത്ത്

രാമപുരം: ലോക പരിസ്ഥിതി ദിനാചരത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലി ജൂൺ 5 ന് നടത്തപ്പെടുന്നു.

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് നിർമാർജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും വിദ്യാർത്ഥികളുടെ ഇടയിലും ബോധവൽക്കരണം നടത്തുന്നതിനും തുടർ കർമ്മ പരിപാടികൾ ആവിഷ്കരിക്കുന്നതിനും ആണ് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രകൃതി വിഭവങ്ങളുടെ ചൂഷണം ഇല്ലാതാകേണ്ടത് ആവാസവ്യവസ്ഥയുടെ ആവശ്യമാണെന്ന് തരത്തിൽ എല്ലാ ആളുകളിലേക്കും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെ സന്ദേശം എത്തിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോളേജ് അങ്കണത്തിൽ നിന്നും രാവിലെ 11:00 ന് ആരംഭിക്കുന്ന റാലി മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് ടൗണിലൂടെ നടത്തപ്പെടുന്ന റാലി രാമപുരം ജംഗ്ഷനിൽ പാലാ ഡി.വൈ. എസ്. പി. കെ സദൻ ഉദ്ഘാടനം ചെയ്യും. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പരിസ്ഥിതിദിന സന്ദേശം നൽകും.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ്‌ മേക്കടൻ ആമുഖപ്രസംഗം നടത്തും. കോളേജ് വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ , സിജി ജേക്കബ് അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, അഞ്ചു ജോർജ്, നിർമ്മൽ കുര്യാക്കോസ്, ഷീന ജോൺ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *