general

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.

2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തൽ. വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം.

ഒരേ വസ്തു വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വ്യത്യസ്ത വായ്പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. പി വി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *