വിമല പബ്ലിക് സ്കൂളിൽ നടന്ന ഡി.സി.എൽ സംസ്ഥാന ടാലൻറ് ഫെസ്റ്റിൽ 685 പോയിൻറ്റോടെ എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങളിൽ തൊടുപുഴ പ്രവിശ്യ ഓവറോൾ കിരീടം കരസ്ഥമാക്കി .
503 പോയിൻറ്റുള്ള തൃശൂർ പ്രവിശ്യ മൂന്ന് വിഭാഗങ്ങളിലും ഫസ്റ്റ് റണ്ണർ അപ്പ് നേടി. എൽ.പി.യിലും എച്ച്.എസിലും എറണാകുളം പ്രവിശ്യയും, യു.പി.യിൽ കോട്ടയം പ്രവിശ്യയുമാണ് സെക്കൻറ് അപ്പ്. തൊടുപുഴ പ്രവിശ്യയ്ക്ക് 18 ഒന്നാം സ്ഥാനങ്ങളും 16 രണ്ടാം സ്ഥാനങ്ങളും 21 മൂന്നാം സ്ഥാനങ്ങളും ലഭിച്ചു.
തൃശൂർ 11 ഒന്നാം സ്ഥാനവും 14 രണ്ടാം സ്ഥാനവും 13 മൂന്നാം സ്ഥാനവും നേടി . കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ , ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , പ്രോഗ്രാം കോ – ഓർഡിനേറ്റർ എബി ജോർജ് , റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , സിസ്റ്റർ സൗമ്യ വർഗീസ് , ജി. യു വർഗീസ് , പി.എം. ബിജു തുടങ്ങിയവർ ജേതാക്കളെ അനുമോദിച്ചു.
തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സി.എം.സി പതാക ഉയർത്തി. ദേശീയ കോ – ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗം റവ . ഡോ. തോമസ് പോത്തനാ മുഴി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പി.ആർ കോ – ഓർഡിനേറ്റർ ഫാ . പോൾ മണവാളൻ അധ്യക്ഷത വഹിച്ചു. ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ അനുമോദന പ്രസംഗം നടത്തി . ജേക്കബ് മിറ്റത്താനിക്കൽ , മിന്നൽ ജോർജ് , ജോയി നടുക്കുടി എന്നിവർ സമ്മാനദാനം നിർവഹിച്ചു.