റെക്കോര്‍ഡുകള്‍ മറികടന്ന് കുതിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സ്വര്‍ണവില ഇപ്പോഴും താരതമ്യേനം ഉയര്‍ന്ന നിരക്കില്‍ തന്നെയാണെങ്കിലും പവന് 360 രൂപ കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6415 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 51,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6460 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഈ മാസം മൂന്നാം തവണയാണ് സ്വര്‍ണവില റെക്കോഡ് സൃഷ്ടിക്കുന്നത്. ഇതിന് മുന്‍പ് ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 6,360 രൂപയായിരുന്നു സ്വര്‍ണവില.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണം. നികുതികളും പണിക്കൂലിയും ചേരുമ്പോള്‍ ഇങ്ങനെയാവില്ല സ്വര്‍ണവില. മൊത്തത്തില്‍ നല്‍കേണ്ട വിലയിലേക്കെത്തുമ്പോള്‍ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിരക്കിലേക്കെത്തും. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം ആണിത്. സ്വര്‍ണ വില വര്‍ധനവ് വിപണിയിലെ വില്‍പനയെയും ബാധിച്ചിട്ടുണ്ട്.