erattupetta

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് – 2026

ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം 12 /2 /2026 വെള്ളിയാഴ്ച രാവിലെ 10 :30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി..പി .നാസർ നിർവഹിക്കുന്നതാണ്.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , ശ്രീ.ബിൻസ് ജോസഫ് (BPC), ശ്രീമതി ഷീജ എസ് ( പ്രിൻസിപ്പൽ ),ശ്രീ മുജീബ് മഠത്തി പറമ്പിൽ ( പിടിഎ പ്രസിഡന്റ് ) ശ്രീ. അനസ് പാറയിൽ ( പിടിഎ വൈസ് പ്രസിഡന്റ് ) ശ്രീമതി സിസി പൈകട ( ഹെഡ്മിസ്ട്രസ്) തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *