kuravilangad

കോൺഗ്രസ്‌ പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു

കോൺഗ്രസ്‌ കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് കുറുപ്പൻതറ റോഡിൽ ഉള്ള മുഴുവൻ കുഴികളും അടയ്ക്കണമെന്നാവിശപ്പെട്ടു വാഴ നട്ട് പ്രതിഷേധിച്ചു.

ഈ റോഡിലുള്ള വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുകയും എല്ലാ യാത്രകാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് കോൺഗ്രസ്‌ പ്രവർത്തകർ ഇത്തരമൊരു പ്രതിഷേധo സംഘടിപ്പിച്ചത്.

മുതിർന്ന കോൺഗ്രസ്‌ നേതാവ് VU ചെറിയാൻ, ബിജു മൂലംകുഴ, Ajo അറക്കൽ, ജിൻസൺ ചെറുമല, ഷാജി പുതിയടം, സിബി ഓലിക്കൽ, ജോസഫ് ഇടശ്ശേരി, ജോണി ആലപ്പാട്ട്, ജോണി മുള്ളംകുഴി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *