ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർക്ക് നൽകുവാനായി എത്തിച്ചേർന്നിരിക്കുന്ന മേൽത്തരം WCT തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സിറിയക് കല്ലട, ബിൻസി അനിൽ, എലിയാമ്മ കുരുവിള,കാർഷിക വികസനസമിതി അംഗങ്ങളായ ശ്രീ. ഷെറി മാത്യു, ശ്രീ. രഖു പാറയിൽ എന്നിവർ ഞാറ്റുവേല ചന്തക്ക് ആശംസകൾ നേർന്നു. കൃഷി അസിസ്റ്റന്റ് ശ്രീ. ഷൈജു വർഗീസ് പദ്ധതി വിശദീകരിച്ചു.