erattupetta

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി: ലീഗ് കൗൺസിലർക്ക് പരുക്ക്

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്‌ലിം ലീഗിലെ കെ.സുനിൽ കുമാറിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചശേഷം സിപിഎം അംഗം അതു തന്റെ വാർഡിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളവും കയ്യാങ്കളിയും ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *