വാകക്കാട് : മാതാപിതാക്കൾക്ക് വിവിധ ഓൺലൈൻ സേവനങ്ങളെ കുറിച്ച് അറിവ് പകർന്നു കൊടുക്കുന്നതിനായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പോസിറ്റീവ് പേരൻ്റിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ബെയ്സിക് ഇ ലേണിങ് ഫോർ പേരൻ്റ്സ് എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കോട്ടയം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓരോരുത്തരുടെയും കൈവശമുള്ള മൊബൈൽ വഴി ചെയ്യാവുന്ന വിവിധ കാര്യങ്ങൾക്കായി പല ഓഫീസുകളും കമ്പ്യൂട്ടർ സെൻ്ററുകളുമൊക്കെ കയറിയിറങ്ങുന്ന Read More…
vakakkad
ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും പെൻഡ്രോപ്പ് ബോക്സും ഉദ്ഘാടനം ചെയ്തു
വാകക്കാട്: മീനച്ചിൽ നദി സംരക്ഷണ സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും, ജോയി ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്‌സും വാകകാട് സെന്റ് പോൾസ് എൽ.പി.സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്‌സിൽ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിക്കുന്നത്.മീനച്ചിൽ നദി സംരക്ഷണ സമിതി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ എബി പൂണ്ടിക്കുളം ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി ടെസ്സി ജോർജ് അധ്യക്ഷതവഹിച്ച Read More…
വാകക്കാട് ഹൈസ്കൂളിൽ അൽഫോൻസാ ദിനാചരണം: വി. അൽഫോൻസാമ്മ കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയും
വാകക്കാട് : ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻറെ നാനാഭാഗത്തുനിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി ഇന്നും നിലകൊള്ളുന്നു. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് സ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടം സ്ഥിതി ചെയ്യുന്നത് Read More…
കുട്ടി ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളുമായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ
വാകക്കാട് : വിദ്യാർത്ഥികൾ തങ്ങളുടെ നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കി പ്രദർശിപ്പിച്ചപ്പോൾ അത് എല്ലാവർക്കും പുതുമയുള്ള അനുഭവമായി. കുട്ടികൾ തന്നെ തയ്യാറാക്കിയ വിവിധ ഉപകരണങ്ങളും പ്രവർത്തനങ്ങളും എങ്ങനെയാണ് നിർമ്മിച്ചതെന്നും പ്രവർത്തിക്കുന്നതെന്നും കുട്ടികൾ വിശദമായി വിവരിച്ചത് ഏവർക്കും പ്രചോദനമായി. മാറി മാറി വരുന്ന സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ആത്മവിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് നടത്തിയ എക്സിബിഷൻ – ഇരുഡൈറ്റ് 2.ഓ എന്ന പ്രോഗ്രാമിലാണ് നിരവധി കുട്ടി ശാസ്ത്രജ്ഞന്മാർ Read More…
വി.അൽഫോൻസാമ്മയുടെ സ്മരണകളിൽ വാകക്കാട് എൽ.പി. സ്കൂൾ
വാകക്കാട് : വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ടിച്ച വാകക്കാട് സെൻ്റ് പോൾസ് എൽ.പി സ്കൂളും വി.അധ്യാപികയുടെ സ്മരണയിൽ തിരുനാൾ ആചരിക്കുകയാണ്. തിരുനാളിനോടനുബന്ധിച്ച് മാലാഖ വേഷങ്ങളണിഞ്ഞ കുഞ്ഞുങ്ങൾ വി.അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ച് പ്രാർത്ഥിച്ചത് ശ്രദ്ധേയമായി. സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. അൽഫോൻസാമ്മ പഠിപ്പിച്ച സ്കൂളിൽ പഠിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.1932-33 വർഷത്തിലാണ് സി. അൽഫോൻസാ എന്ന നവ സന്യാസിനി വാകക്കാട് പ്രൈമറി സ്കൂളിൽ അധ്യാപികയായി എത്തിയത്. മൂന്നാം ക്ലാസിലെ ടീച്ചറായിരുന്നു വി.അൽഫോൻസാ. ഒരു Read More…
ഹ്യൂമനോയിഡ് റോബോട്ടുകളെ നൃത്തം ചെയ്യിപ്പിച്ച് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ
വാകക്കാട് : ‘ഈ റോബോട്ടുകൾ ഇങ്ങനെ നൃത്തമൊക്കെ ചെയ്യുമോ? ഇനി കലാരംഗത്തും ഇവർ തന്നെ ആയിരിക്കുമോ താരങ്ങൾ!’ എന്ന ആൻമരിയയുടെ സംശയം എല്ലാവരിലേക്കും നിമിഷനേരങ്ങൾക്കുള്ളിൽ കടന്നെത്തി. മനുഷ്യശരീരത്തോട് സാമ്യമുള്ള ഒരു റോബോട്ടായ ഹ്യൂമനോയിഡ് റോബോട്ടുകളുടെ നൃത്തച്ചുവടുകൾ കണ്ടപ്പോഴാണ് കുട്ടികൾക്ക് സംശയമുണ്ടായത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അനുമോദനയോഗത്തിലും കേന്ദ്രസർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് സ്പോൺസർ ചെയ്ത് Read More…
പുസ്തകവെളിച്ചവുമായി വാകക്കാട് എൽ.പി.സ്കൂൾ
വാകക്കാട്: വായനാദിനത്തിൽ പുസ്തക വെളിച്ചം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിശീലന പദ്ധതിയുമായി വാകക്കാട് സെൻ്റ് പോൾസ് എൽ.പി.സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടനം പുസ്തക വിതരണം നടത്തി സ്കൂൾ മാനേജർ റവ.ഫാ. മൈക്കിൾ ചീരാംകുഴി ഉദ്ഘാടനം ചെയ്തു. പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അക്ഷരമാല കലണ്ടറുകളും വിതരണം ചെയ്തു. വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരങ്ങളും നടത്തി. ഹെഡ്മിസ്ട്രസ് സി. ടെസി ജോർജ് പി.ടി.എ പ്രസിഡൻ്റ് ജോർജ്കുട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു.
ലിറ്റിൽ കൈറ്റ്സ് : വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിന് സർക്കാർ അംഗീകാരം
വാകക്കാട്: സംസ്ഥാനത്ത് മികച്ച രീതിയിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരത്തിന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അർഹത നേടി. 2023-24 അധ്യയന വർഷത്തിലെ മൂന്ന് ബാച്ചുകളുടെയും പ്രവർത്തനങ്ങൾ ജില്ലാ – സംസ്ഥാന ജൂറി അംഗങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ലഭിക്കുന്ന അവാർഡ് 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ഓരോ Read More…
ഔഷധ സസ്യ വിപ്ലവത്തിനു തുടക്കം കുറിച്ച് വാകക്കാട് എൽ.പി സ്കൂൾ
വാകക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റിഅൻപതോളം കറ്റാർവാഴകൾ വിതരണം ചെയ്ത് ഔഷധ സസ്യ വിപ്ലവത്തിനൊരുങ്ങി വാകക്കാട് എൽ.പി.സ്‌കൂൾ. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് ഔഷധ സസ്യ വിതരണം നടത്തിയത്. പിടിഎ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സി. ടെസിൻ ജോർജ് ബോധവത്കരണം നടത്തി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയും ചെയ്തു.
മാർച്ച് 22: ലോക ജലദിനം; സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക
വാകക്കാട് : ലോകജലദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ മീനച്ചിലാറിൽ മൂന്നിലവ് വാകക്കാട് ചെക്ക് ഡാമിൽ കുട്ടികൾ സന്ദർശിക്കുകയും വെള്ളവും ശുചിത്വപ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് സംവാദം നടത്തുകയും ചെയ്തു. 2024ലെ ലോക ജലദിന പ്രമേയമായ സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തി അമൂല്യമായ ജലം പാഴാക്കാതെ സമാധാനപരമായി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നമ്മുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് കുട്ടികൾ ചർച്ച നടത്തുകയും ചെയ്തു. കുടിവെള്ളത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും Read More…