uzhavoor

ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു

ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവനിൽ ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർക്ക് നൽകുവാനായി എത്തിച്ചേർന്നിരിക്കുന്ന മേൽത്തരം WCT തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീ. സിറിയക് കല്ലട, ബിൻസി അനിൽ, എലിയാമ്മ കുരുവിള,കാർഷിക വികസനസമിതി അംഗങ്ങളായ ശ്രീ. ഷെറി മാത്യു, ശ്രീ. രഖു പാറയിൽ എന്നിവർ ഞാറ്റുവേല ചന്തക്ക് ആശംസകൾ നേർന്നു. കൃഷി അസിസ്റ്റന്റ് ശ്രീ. ഷൈജു വർഗീസ് പദ്ധതി Read More…

uzhavoor

ശുചിത്വ ഉഴവൂർ, സുന്ദര ഉഴവൂർ, ടൌൺ സൌന്ദര്യ വൽക്കരണത്തിനായി ചെടിച്ചട്ടികൾ വിതരണം ചെയ്തു

കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ ടൌണായി ഉഴവൂർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതിന് മുന്നോടിയായി തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി ഓട്ടോ റിക്ഷാ തൊഴിലാളികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് ചെടിച്ചട്ടികൾ വിതരണം ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെയും ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ ഉഴവൂർ ടൌണിൽ ചട്ടികളിൽ പൂച്ചെടികൾ വച്ച് പിടിപ്പിച്ച് ടൌണിന് മോടി കൂട്ടിയിരുന്നു. ഇവരുടെ ഉദ്യമത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചിരുന്നു. ഇതിനെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്‍റെ Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവൻ വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ വിതരണം ചെയ്തു

ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ കുരുമുളക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ എത്തിച്ചേർന്നതിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സിറിയക് കല്ലട, ശ്രീമതി ഏലിയമ്മ കുരുവിള, ബിൻസി അനിൽ, ശ്രീ. ശ്രീനി തങ്കപ്പൻ, ശ്രീമതി റിനി വിൽ‌സൺ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ ശ്രീ. അനൂപ് കരുണാകരൻ, ശ്രീ. ഷൈജു വർഗീസ്, Read More…

uzhavoor

ഉഴവൂർ സെന്‍റ് ജൊവാനാസ് യു.പി. സ്കൂളിന് ഗ്രാമപഞ്ചായത്ത് ലാപ്ടോപ് വാങ്ങി നൽകി

ഉഴവൂർ സെന്‍റ് ജൊവാനാസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഉഴവൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെംബർ തങ്കച്ചൻ കെ. എം.-ന്‍റെ നേതൃത്വത്തിൽ ലാപ്ടോപ് വാങ്ങി നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രദീപയ്ക്ക് ലാപ്ടോപ് കൈമാറി. മെംബർമാരായ ബിനു ജോസ്, ഏലിയാമ്മ കുരുവിള, വൈസ് പ്രസിഡന്റ്‌ അഞ്ചു. പി. ബെന്നി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

uzhavoor

ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു. തദവസരത്തിൽ ഉഴവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റം എഴാം വാർഡ് മെംബറുമായ ഏലിയാമ്മ കുരുവിള, അഞ്ചാം വാർഡ്, മെംബർ സിറിയക് കല്ലട, ഒട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു

ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു സിഡി എസ് ചെയർപേഴ്സൺ, ശ്രീമതി മോളി രാജുകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തങ്കച്ചൻ കെ എം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറിസുനിൽ എസ്, മെമ്പർ സെക്രട്ടറി സുരേഷ് ,വാർഡ് മെമ്പേർ മാരായ സുരേഷ് V. T, സിറിയക്ക് കല്ലട, റിനി വിൽസൺ മേരി സജി, എന്നിവർ പങ്കെടുത്തു. മരങ്ങാട്ടുപിള്ളി ഡയറി ഫാം ഇൻസ്‌ട്രെക്റ്റർ ജൂലി മാഡം കർഷകർക്ക് Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു

ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആൽപ്പാറ ഭാഗത്ത് പുറമ്പോക്ക് സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. പ്രസിഡൻ്റ് ഇൻ ചാർജ്ജ് തങ്കച്ചൻ കെ എം പരിസ്ഥിതി ദിനാഘോഷം മാവിൻ തൈ നട്ട് ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഞ്ജു പി ബെന്നി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിനു ജോസ് തൊട്ടിയിൽ, മെമ്പർമാരായ ജെസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട,ഏലിയാമ്മ കുരുവിള,മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ Read More…

uzhavoor

ഉഴവൂർ വികസിത കൃഷി സങ്കൽപ് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ കർഷക സംവാദം നടത്തി

വാർഡ് മെമ്പർ ശ്രീ സിറിയക് കല്ലടയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെഉഴവൂർ പഞ്ചായത്ത്‌ തല കർഷക സംവാദത്തിന്റെഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻചാർജ് ശ്രീ തങ്കച്ചൻ കെ. എം. നിർവഹിച്ചു. മെമ്പർ മാരായ സുരേഷ് വി റ്റി, എലിയമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ, മേരി സജി,റിനി വിൽസൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഴം, പച്ചക്കറി കൃഷി എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഹോർട്ടിക്കൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Read More…

uzhavoor

ടൗൺ സൗന്ദര്യവൽക്കരിച്ച ഓട്ടോറിക്ഷ തൊഴിലാളികളെയും വ്യാപാരികളെയും ആദരിച്ച് ഉഴവൂർ പഞ്ചായത്ത്

ഉഴവൂർ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ടൗൺ ആയി ഉഴവൂർ ടൗൺ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൌൺ സൗന്ദര്യവൽക്കരിക്കാൻ നേതൃത്വം നൽകിയ ഓട്ടോ തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഞ്ചു പി ബെന്നി അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു ഓട്ടോ തൊഴിലാളികളെ ആദരിച്ചു. മാലിന്യമുക്തം ജില്ലാ കോർഡിനേറ്റർ ശ്രീശങ്കർ ടി പി വിഷയവതരണം നടത്തി. Read More…

uzhavoor

ഉഴവൂരിൽ ലോകപുകയില വിരുദ്ധ ദിനചാരണം നടത്തി

ഉഴവൂർ: പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ദിനചാരണം ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. ഉഴവൂർ സ്പെഷ്യലിറ്റി ആശുപത്രിയുടെ സുപ്രണ്ട് ഇൻ ചാർജ് ഡോക്ടർ മനോജ്‌ കെ പ്രഭ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പുകയില ഉപയോഗത്തിനെതിരെ തുടർന്നും ക്യാമ്പയിനുകൾ നടത്തണമെന്നും പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ ഇൻ ചാർജ് അറിയിച്ചു. ഉഴവൂർ Read More…