thalanad

ബിജെപി പ്രതിഷേധ സമരം നടത്തി

തലനാട് :-ചാമപ്പാറ- വെള്ളാനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തലനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാമപ്പാറയിൽ വെച്ച് പ്രതിഷേധ സമരം നടത്തി. ബിജെപി നേതാവും മുൻ MLA-യുമായ ശ്രീ. പിസി ജോർജ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് ഒരാഴ്ച മുമ്പ് പണി തുടങ്ങുകയും ഇലക്ഷൻ കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കുകയും ചെയ്യുകയാണുണ്ടായത്. നിരന്തരം അപകടങ്ങൾ തുടർക്കഥയായ ഈ റോഡിന്റെ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. ബിജെപി ഭരണങ്ങാനം മണ്ഡലം Read More…

thalanad

ആനുകൂല്യങ്ങൾ കർഷകരുടെ അവകാശം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തലനാട് : കൃഷി വിജ്ഞാന കേന്ദ്രവും കൃഷി വകുപ്പും ട്രൈബൽ സബ് പ്ലാൻ പദ്ധതിയിൽ സംയുക്തമായി സംഘടിപ്പിച്ച കാർഷിക സെമിനാറും ഉൽപാദന ഉപാധികളുടെ വിതരണ ഉദ്ഘാടനവും തലനാട് പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഗ്രാമപഞ്ചായത്ത് തലം മുതൽ കേന്ദ്രസർക്കാർ വരെയുള്ള വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കർഷക സമൂഹത്തിന്റെ സമഗ്ര വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലും തലനാട് പോലുള്ള പ്രദേശങ്ങളുടെ സാധ്യതകൾ വലുതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…

thalanad

പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി

തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Read More…

job thalanad

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തലനാട്: തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തത്തുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഒപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും. അപേക്ഷകൾ മെഡിക്കൽ ഓഫീസർ, തലനാട് കുടുംബാരോഗ്യകേന്ദ്രം, തലനാട് പി ഒ, 686580 എന്ന വിലാസത്തിലോ നേരിട്ടോ സെപ്റ്റംബർ മൂന്നിന് വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും.ഫോൺ :9946808584.

thalanad

തലനാട് എസ് എൻ അങ്കണവാടി, ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം ബിനോയ്‌ വിശ്വം എംപി ഉദ്ഘാടനം ചെയ്തു

തലനാട് :ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ പ്രവർത്തിക്കുന്ന എസ് എൻ ബാലവാടിക്കും ഹോമിയോ ഡിസ്‌പെൻസറിയുടെയും പുതിയ ഇരുനില കെട്ടിടം ബിനോയ്‌ വിശ്വം എം പി ഉദ്ഘാടനം ചെയ്തു. എംപി യുടെ 2022-23വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഒന്നാം നിലയിൽ അങ്കണവാടിയും രണ്ടാം നിലയിൽ ഹോമിയോ ഡിസ്‌പെൻസറിയും എന്ന രീതിയിലാണ് പ്രവർത്തനം. സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാം ആധുനിക സംവിധാനങ്ങളും സജീകരിച്ചിട്ടുണ്ട്. മന്ദിരത്തിന്റെ പൂർത്തികരണത്തിനായി 9ലക്ഷം രൂപ Read More…

thalanad

കനത്ത മഴയിൽ തലനാട് ചൊവ്വൂരിൽ ഉരുൾപൊട്ടൽ

കനത്ത മഴയിൽ തലനാട് ഒന്നാം വാർഡ് ചൊവ്വൂരിൽ നാശം വിതച്ച് ഉരുൾപൊട്ടൽ ഉണ്ടായി. കൃഷി വ്യാപകമായി നശിച്ചു. പിണക്കാട്ട് കുട്ടിച്ചൻറെ ആടും ആട്ടിന് കൂടും ഉരുളിൽ ഒലിച്ചു പോയി. സി പി എം എൽ സി സെക്രട്ടറി രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് സലിം യാക്കീരിയിൽ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും ജോസ് കെ മാണീ എം പി യുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹം തഹസീൽദാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

thalanad

തലനാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ നിർമാണോദ്ഘാടനം നടത്തി

തലനാട് : തലനാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു. തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സോളി ഷാജി അധ്യക്ഷത വഹിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവിലാണ് ഗ്രാമപഞ്ചായത്തിലെ മൂന്നാമത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ സ്ഥാപിക്കുന്നത്. 1020 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടത്തിന്റെ നിർമാണം. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ബി. ബിന്ദു, Read More…

thalanad

തലനാട്- ബാലവാടി -പാറേക്കയം- ചൊവ്വൂർ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തലനാട് ബാലവാടി പാറേക്കയം ചൊവ്വൂർ റോഡിന് അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീകല ആർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി സുധാകരൻ വൈസ് പ്രസിഡണ്ട് ശ്രീമതി സോളി ഷാജി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോബിൻ ജോസഫ് എ ജെ ജോസഫ് ബേബി തോമസ് താഹ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു.